ദുബൈ: ഓർമയിലേക്ക് മാഞ്ഞാലും ശൈഖ് ഖലീഫയുടെ പേര് അനശ്വരമായി ലോകത്തിന് മുകളിൽ തലയുയർത്തിത്തന്നെ നിൽക്കും, ബുർജ് ഖലീഫയിലൂടെ. യു.എ.ഇ പ്രസിഡന്‍റിന് രാജ്യം നൽകിയ ആദരവായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് അദ്ദേഹത്തിന്‍റെ പേരിട്ടത്. കെട്ടിടത്തിന്‍റെ നിർമാണം തുടങ്ങിയപ്പോൾ ബുർജ് ദുബൈ എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ശൈഖ് ഖലീഫയോടുള്ള ആദരസൂചകമായി ബുർജ് ഖലീഫ എന്ന പേര് നൽകുകയായിരുന്നു.
'ഈ ചരിത്രനിർമിതിക്ക് ഒരു വലിയ മനുഷ്യന്‍റെ പേരാണ് ഇട്ടിരിക്കുന്നത്' എന്നായിരുന്നു ഉദ്ഘാടനം ചെയ്ത ശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞത്