Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാ​ന്ധി​സ്മൃ​തി...

ഗാ​ന്ധി​സ്മൃ​തി കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഗാ​ന്ധി​സ്മൃ​തി കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഗാ​ന്ധി​സ്മൃ​തി കു​വൈ​ത്തും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് ഡോ. ​അ​മീ​ർ അ​ഹ്മ​ദ് ഉ​ദ്ഘാ​ട​നം ചെയ്യുന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധിസ്മൃ​തി കു​വൈ​ത്തും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് ഡോ. ​അ​മീ​ർ അ​ഹ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗാ​ന്ധി സ്മൃ​തി അ​ഡ്മി​ൻ പാ​ന​ൽ അം​ഗ​മാ​യ പ്ര​ജോ​ദ് ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ​മാ​രാ​യ ഡോ. ​ബി​ജി ബ​ഷീ​ർ, നി​ദാ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ജ​ന സേ​വ​ന​ത്തോ​ടൊ​പ്പ​മു​ള്ള ആ​തു​ര ശു​ശ്രൂ​ഷ​യ്ക്ക് ഗാ​ന്ധി സ്മൃ​തി ന​ൽ​കി​യ പു​ര​സ്ക്കാ​രം മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന് വേ​ണ്ടി ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ ഗാ​ന്ധി സ്മൃ​തി അ​ഡ്മി​ൻ പാ​ന​ൽ അം​ഗം മ​ധു കു​മാ​റി​ൽ​നി​ന്ന് സ്വീ​ക​രി​ച്ചു.

അ​ഡ്മി​ൻ പാ​ന​ൽ അം​ഗം എ​ൽ​ദോ ബാ​ബു സ്വാ​ഗ​ത​വും റെ​ജി സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഹ​രി​ലാ​ൻ, സാ​ബു പൗ​ലോ​സ്, ബി​ജോ മം​ഗ​ലി, പോ​ളി അ​ഗ​സ്റ്റി​ൻ, ലാ​ക് ജോ​സ്, സു​ധീ​ർ മൊ​ട്ട​മ്മ​ൽ, സ​ജി​ൽ, ജി​തേ​ഷ്, ബി​ജു അ​ല​ക്സാ​ണ്ട​ർ, വി​ന​യ​ൻ, അ​ഖി​ലേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campGandhi Smriti
News Summary - A medical camp was organized at Gandhi Smriti
Next Story