Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല കുവൈത്ത്...

കല കുവൈത്ത് ആഭിമുഖ്യത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
കല കുവൈത്ത് ആഭിമുഖ്യത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു
cancel
camera_alt

ക​ല കു​വൈ​ത്ത് അ​ബു​ഹ​ലീ​ഫ മേ​ഖ​ല ക​മ്മി​റ്റി മാ​ധ്യ​മ സെ​മി​നാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

സി. ​ര​ജീ​ഷ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് അ​ബു​ഹ​ലീ​ഫ മേ​ഖ​ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ‘മാ​ധ്യ​മ​ങ്ങ​ളും പൊ​തു​ബോ​ധ നി​ർ​മി​തി​യും’ വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. മെ​ഹ്ബൂ​ല ക​ല സെ​ന്റ​റി​ൽ ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ്‌ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

സ​മൂ​ഹ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന നി​ർ​മി​ത വാ​ർ​ത്ത​ക​ളു​ടെ കാ​ല​ത്ത് നാം ​ഓ​രോ​രു​ത്ത​രും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യി മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​പി. മു​സ്ഫ​ർ മോ​ഡ​റേ​റ്റ​റാ​യി. സ​ത്താ​ർ കു​ന്നി​ൽ, ഇ​സ്മ​യി​ൽ, ഷാ​ജു ഹ​നീ​ഫ്‌, ബി​നോ​യ്‌ ച​ന്ദ്ര​ൻ, പി.​ആ​ർ. കി​ര​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ല കു​വൈ​ത്ത് ജോ. ​സെ​ക്ര​ട്ട​റി പ്ര​ജോ​ഷ്‌ ടി, ​മീ​ഡി​യ സെ​ക്ര​ട്ട​റി അ​ൻ​സാ​രി ക​ട​യ്ക്ക​ൽ, അ​ബു​ഹ​ലീ​ഫ മേ​ഖ​ല പ്ര​സി​ഡ​ന്റ്‌ ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​ന് അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത്‌ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പ്ര​സീ​ത ജി​തി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala Kuwaitmedia seminarKuwait
News Summary - A media seminar was organized under the auspices of kala Kuwait
Next Story