ആരോഗ്യ രംഗത്ത് വൻ നേട്ടം; ജാബിർ അൽ അഹ്മദ് ആശുപത്രിയിൽ ആഗസ്റ്റിൽ 30 വൃക്ക മാറ്റിവക്കൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അവയവമാറ്റ ശസ്ത്രക്രിയയിൽ വിജയകരമായ നേട്ടത്തെ അടയാളപ്പെടുത്തി ജാബിർ അൽ അഹ്മദ് ആശുപത്രി. സർക്കാർ ഉടമസ്ഥതയിലുള്ള ജാബിർ അൽ അഹ്മദ് ആശുപത്രി ആഗസ്റ്റിൽ 30 വിജയകരമായ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മാസം ഏകദേശം 17 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടക്കുന്നതിൽ നിന്ന് വലിയ മാറ്റമാണ് കഴിഞ്ഞമാസം ഉണ്ടായത്. ഉയർന്ന കാര്യക്ഷമതയോടെ സങ്കീർണ്ണവും നിർണായകവുമായ സേവനങ്ങൾ വികസിപ്പിക്കാനുള്ള ആരോഗ്യ സംവിധാനത്തിന്റെ കഴിവിനെ ഇത് പ്രതിഫലിപ്പിക്കുന്നതായി മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആശുപത്രിയിലെ വിവിധ വകുപ്പുകളുടെയും മുൻനിര മെഡിക്കൽ സെന്ററുകളുടെയും സംയോജിത ശ്രമങ്ങളുടെ ഫലമായാണ് വൃക്ക മാറ്റിവെക്കലിലെ റെക്കോർഡ് കണക്കെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

