വ്യാജ പേരുകളിലെത്തിയ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
text_fieldsrepresentation image
കുവൈത്ത് സിറ്റി: വ്യാജ പേരുകളിലെത്തിയ വൻ മയക്കുമരുന്ന് ശേഖരം എയർ കസ്റ്റംസ് പരിശോധനയിൽ പിടികൂടി. 80 കിലോ ലാറിക്ക പൗഡറും മൂന്നു ലക്ഷം ഒഴിഞ്ഞ കാപ്‌സ്യൂളുകളുമാണ് ഷിപ്മെന്റുകളിൽനിന്നായി പിടികൂടിയത്. ഭക്ഷ്യവസ്തുക്കൾ, പെയിന്റ്, ഉപ്പ് എന്നിവയാണെന്ന് കാണിച്ചാണ് ഷിപ്മെന്റ് എത്തിയതെന്ന് എയർ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അൽഫഹദ് പറഞ്ഞു. കള്ളക്കടത്ത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് സംവിധാനം വികസിപ്പിക്കുകയും ജീവനക്കാരെ ഉന്നതതലത്തിൽ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. കള്ളക്കടത്തുകാരെ നേരിടാൻ രാജ്യത്തിന് ആധുനിക പരിശോധനാരീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യൻ രാജ്യത്തുനിന്നാണ് മയക്കുമരുന്നുകൾ എത്തിതെന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

