എ. കബീറിന് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി സ്വീകരണം
text_fieldsഎ. കബീറിന് ഒ.ഐ.സി.സി ആലപ്പുഴ ജില്ല മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ സംസ്കാര സാഹിതി ജില്ല ചെയർമാൻ എ. കബീറിന് കുവൈത്ത് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് മനോജ് റോയ് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയുടെ മെമന്റോ പ്രസിഡന്റ് മനോജ് റോയും ജനറൽ സെക്രട്ടറി കലേഷ് പിള്ളയും ചേർന്ന് നൽകി.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, സെക്രട്ടറി സുരേഷ് മാത്തൂർ ,നാഷനൽ കൗൺസിൽ അംഗങ്ങളായ വിപിൻ മങ്ങാട്ട് ,ബിനോയ് ചന്ദ്രൻ, കോട്ടയം ജില്ല പ്രസിഡന്റ് ബത്താർ വൈക്കം, കണ്ണൂർ ജില്ല പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് എന്നിവർ ആശംസകൾ നേർന്നു. ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ള സ്വാഗതവും എക്സിക്യൂട്ടിവ് അംഗം സാബു തോമസ് നന്ദിയും പറഞ്ഞു. നാഷനൽ കൗൺസിൽ അംഗം തോമസ് പള്ളിക്കൽ, ആലപ്പുഴ ജില്ല സെക്രട്ടറി ബിജു പാറയിൽ, സുജിത് കായലോട്, സനിൽ തയ്യിൽ, ഹരിലാൽ, പ്രദീപ് കുമാർ, ഗോൾഡി ഉമ്മൻ, ജോമോൻ കോട്ടവിള, ശരത് മാന്നാർ, നാസർ കായംകുളം, ബിജു കായംകുളം, ചിന്നു റോയ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

