ഇടുക്കി അസോ. കുവൈത്ത് നൽകുന്ന വീടിന്റെ താക്കോൽ കൈമാറി
text_fieldsകുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് 'സഹോദരന് ഒരു വീട്' ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടിെൻറ താക്കോൽദാനം നടത്തി. 2019ൽ അന്നത്തെ കമ്മിറ്റി പ്രസിഡന്റ് സുനിൽ കുമാർ , ജനറൽ സെക്രട്ടറി ജോസ് തോമസ്, ട്രഷറർ ബിജോയ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ച് ഇപ്പോഴത്തെ പ്രസിഡന്റ് ജിജി മാത്യു , ജനറൽ സെക്രട്ടറി അഡ്വ. ലാൽജി ജോർജ്, ട്രഷറർ പി. അനീഷ്, വൈസ് പ്രസിഡന്റ് ടോം എടയോടിയിൽ എന്നിവരുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ രണ്ടാമത്തെ വീടിെൻറ താക്കോൽ ആണ് കൈമാറിയത്. ഡിസംബർ 29ന് അസോസിയേഷൻ രക്ഷാധികാരി കൂടിയായ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് താക്കോൽദാനം നിർവഹിച്ചു.
അടിമാലി പത്താംൈമൽ ജോയ്സ് ജോർജ് വേങ്ങൂരാൻ സൗജന്യമായി നൽകിയ സ്ഥലത്താണ് പുത്തൻവീട്ടിൽ ജോർജിന് ഭവനം നിർമിച്ചു നൽകിയത്. ഫാ. ജോസ് പാലക്കുടി വീടിെൻറ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു. സൗമ്യ അനിൽ, വി.ടി. സന്തോഷ്, കെ.ജെ. ബാബു, ബേബി അഞ്ചേരി, എം.പി. അലിയാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൊതുപ്രവർത്തകനായ അൻസാരി അടിമാലി, ഇടുക്കി അസോസിയേഷൻ മുൻ അംഗം ബെന്നറ്റ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

