കുട്ടികളുടെ കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsപവിത്ര പ്രകാശ്, അഭിയ മാർട്ടിൻ, സാനിയ ഷമീർ
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷെൻറ പോഷക സംഘടനയായി രൂപവത്കരിച്ച കുട്ടികളുടെ കൂട്ടായ്മ എം.എ കിഡ്സ് ഭാരവാഹികളെ പ്രഖ്യാപിച്ചു. സൂം യോഗത്തിലൂടെയാണ് പ്രഥമ ഭാരവാഹി പ്രഖ്യാപനം നടന്നത്. പ്രസിഡൻറ് വാസുദേവൻ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി സ്വാഗതം പറഞ്ഞു. ജോയൻറ് സെക്രട്ടറി മുഹമ്മദ് അഷറഫ് മങ്കരത്തൊടി അന്തരിച്ച ഗായകൻ എസ്.പി.
ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അനസ് തയ്യിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. ശറഫുദ്ദീൻ കണ്ണേത്ത്, മനോജ് കുര്യൻ, ബാബു നിലമ്പൂർ, നാസർ മാമ്പള്ളി, അഡ്വ. മുഹമ്മദ് ബഷീർ, അഭിലാഷ് കളരിക്കൽ, അഷ്റഫ് ചൂരോട്ട്, അഡ്വ. ജസീന ബഷീർ, സലീന ചോലയിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പവിത്ര പ്രകാശ് (പ്രസി.), അഭിയ മാർട്ടിൻ (ജന. സെക്ര.), സാനിയ ഷമീർ (ട്രഷ.), സി.വി. സുദേവ് (വൈസ് പ്രസി.), മൻഹ സുനീർ (ജോ. സെക്ര.), ഹിമ അഫ്സൽ ഖാൻ (ജോ. ട്രഷ.), അമാനി അബ്ദുൽ സലാം, അനാമിക വിനോദ്കുമാർ, സരുൺ രാജ്, സാരംഗ് രാജ്, മൻഹ ജാസ്മിൻ, വിസ്മയ് ബിജു, ആദിദേവ് ദേവദാസ്, ആസ്റ്റൺ മാർട്ടിൻ, എസ്തർ മറിയ ജോൺ, ഫാത്തിമ മെഹ്റ, അദ്നാൻ മുസ്തഫ, ആയിഷ മുസ്തഫ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

