ദൃശ്യവിരുന്നൊരുക്കാൻ ജലധാര
text_fieldsശൈഖ് ജാബിർ അൽ അഹ്മദ് കൾച്ചറൽ സെന്ററിൽ വാട്ടർ മ്യൂസിക് പ്രദർശനം പുനരാരംഭിച്ചു
കുവൈത്ത് സിറ്റി: ശൈഖ് ജാബിർ അൽ അഹ്മദ് കൾച്ചറൽ സെന്ററിൽ വാട്ടർ മ്യൂസിക് പ്രദർശനം പുനരാരംഭിച്ചു. സമർത്ഥമായ എഞ്ചിനീയറിംഗും കലയും സംയോജിപ്പിച്ച് കൂടുതൽ ആകർഷകമാക്കിയാണ് ജലധാരയിൽ പുതുക്കിപ്പണിതിരിക്കുന്നത്.
ശൈഖ് ജാബിർ അൽ അഹ്മദ് കൾച്ചറൽ സെന്റർ സന്ദർശകർക്ക് ശ്രദ്ധേയമായ കാഴ്ചയായി ഇനി വാട്ടർ മ്യൂസിക് പ്രദർശനം മാറും.
ദേശീയ, അറബിക്, അന്തർദേശീയ സംഗീതവുമായി കൂട്ടിച്ചേർത്ത് നൃത്ത ജല പ്രദർശനങ്ങളും വർണ്ണാഭമായ ലേസർ ഷോകളും ഇതിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ വൈകുന്നേരം ആറു മുതൽ രാത്രി 11 വരെയാണ് ഇൻസ്റ്റാളേഷൻ പ്രവർത്തനം. വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ രണ്ട് വ്യത്യസ്ത സെഷനുകളിലായാണ് പ്രദർശനം.
ഈ ദിവസങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ നാലുവരെയും വൈകുന്നേരം ആറു മുതൽ രാത്രി 11യും രണ്ടാമത്തെ പ്രദർശനവും ഒരുക്കും.
കുവൈത്ത് സിറ്റിയിലെ ഗൾഫ് റോഡിൽ സഥിതിചെയ്യുന്ന ശൈഖ് ജാബിർ അൽ അഹ്മദ് കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രവും ഓപ്പറ ഹൗസുമാണ്.
തിയേറ്ററുകൾ, കച്ചേരി ഹാളുകൾ, സംഗീത കേന്ദ്രങ്ങൾ, കോൺഫറൻസ്, എക്സിബിഷൻ ഹാളുകൾ, സിനിമാശാലകൾ, ലൈബ്രറികൾ, ചരിത്ര രേഖകൾക്കായുള്ള കേന്ദ്രം, പൊതു പാർക്ക് എന്നിവ ഉൾപ്പെടുന്നതാണ് ഈ സാംസ്കാരിക സമുച്ചയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

