വീട്ടിൽ തീപിടിത്തം; മൂന്നു മരണം; രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsകെട്ടിടത്തിൽനിന്ന് പുക ഉയരുന്നു
കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുയൂഖില്‍ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ മരിച്ചു. രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. വീട്ടില്‍ പുക നിറഞ്ഞത് കാരണം ശ്വാസതടസ്സം നേരിട്ട് മരണപ്പെട്ടതെന്നാണ് വിവരം. കുവൈത്ത് അഗ്നിശമന സേന ജനറല്‍ ഡയറക്ടറേറ്റിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് അൽ-സുമൂദ്, അർദിയ കേന്ദ്രങ്ങളിൽ നിന്ന് അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും മൂന്ന് നിലകളുള്ള വീട് പൂര്‍ണമായും കത്തുന്ന സ്ഥിതിയിലായിരുന്നു. തുടര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ മാനേജ്മെന്റ് ടീം അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, വീട്ടിലെ സുരക്ഷാ മുൻകരുതലുകൾ മോശമായതാണ് ദുരന്തത്തിന് കാരണമെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. വാതിലുകളും ഇരുമ്പ് ദണ്ഡുകളും പോലുള്ള തടസ്സങ്ങൾ മൂലം വീടിന്റെ മുറികളിലേക്ക് പ്രവേശിക്കുന്നതിൽ അഗ്നിശമന സേനാംഗങ്ങൾക്ക് തടസ്സമായതായും വ്യക്തമാക്കി. വീടുകളിൽ സ്ക്രാപ്പുകൾ സൂക്ഷിക്കരുതെന്നും കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അഗ്നിശമനസേന അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

