സബാഹ് ഹെൽത്ത് സോണിൽ തീപിടിത്തം
text_fieldsസബാഹ് ഹെൽത്ത് സോണിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് ഹെൽത്ത് സോണിൽ ശനിയാഴ്ച തീപിടിത്തമുണ്ടായി. വൈകീട്ട് 3.15ഒാടെയുണ്ടായ തീപിടിത്തം 300ഒാളം അഗ്നിശമന സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് അണച്ചത്.
55 ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനത്തിനിടെ നേരിയ അസ്വസ്ഥതകളുണ്ടായി. പുക ശ്വസിച്ചുണ്ടായ തളർച്ചയാണ് അനുഭവപ്പെട്ടത്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ ചില നിലകളിൽ അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ വെയർഹൗസ് ആയി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
സംഭവ സ്ഥലത്ത് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

