Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രാഫിക് സിഗ്നലിലും ചെക്ക്പോസ്റ്റിലും വരി തെറ്റിച്ച് മുന്നിൽ കയറിയാൽ 300 റിയാൽ പിഴ
text_fieldsbookmark_border
റിയാദ്: ട്രാഫിക് സിഗ്നലുകളിലോ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളിലോ വാഹനങ്ങളുടെ ക്യൂ മറികടന്ന് വരി തെറ്റിച്ച് മുന്നിൽ കയറുന്ന ഡ്രൈവർമാർക്ക് 300 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡിെൻറ വശങ്ങളിലുള്ള ഷോൾഡർ വഴിയോ, വാഹനം തിരിക്കാൻ മാത്രം മാറ്റിവെച്ചിരിക്കുന്ന ടേണിങ് ലെയിൻ വഴിയോ മറ്റ് വാഹനങ്ങളുടെ നിര മറികടക്കാൻ ശ്രമിച്ചാൽ ഈ പിഴ ഈടാക്കും. മറ്റ് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകട സാധ്യത കൂട്ടുന്നതുമായ ഇത്തരം പ്രവണതകൾ തടയുന്നതിനും ഗതാഗത ക്രമം ഉറപ്പാക്കുന്നതിനുമായാണ് പരിശോധന ശക്തമാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

