‘ക്യു ബി’യുടെ പിരിശത്തിലൊരു നോമ്പ് തുറ
text_fieldsക്യൂൻ ബീസ് അംഗങ്ങൾ ഇഫ്താർ സംഗമത്തിൽ
കുവൈത്ത് സിറ്റി: ക്യൂൻ ബീസ് കൂട്ടായ്മ പിരിശത്തിലൊരു നോമ്പ് തുറ എന്ന ക്യാപ്ഷനിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജാബ്രിയ ശൈഖ സബിക ദുവൈജ് അൽ സൽമാൻ അസ്സബാ ഹാളിൽ നടന്ന ഇഫ്താറിൽ മുഫീദ ഇംത്തിയാസ് ക്യൂൻ ബീസ് കൂട്ടായ്മയുടെ രൂപവത്കരണം, പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു.
അയ്യൂബ് കച്ചേരി, ഡോ.അമീർ അഹമ്മദ് , യാകൂബ് എലത്തൂർ, നവാസ് ഗ്രീൻ ഹൗസ്, ഫഹീമ, മെഹർ, സീനത്ത് യാകൂബ്, സീനത്ത് റഫീഖ് എന്നിവർ സംസാരിച്ചു. മുഹ്സിൻ മുനീർ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകി. ക്യൂൻ ബീസ് അംഗങ്ങൾ പാചകം ചെയ്ത് എത്തിച്ച വിഭവങ്ങൾ ഇഫ്താറിൽ പരസ്പരം പങ്കുവെച്ചു. നസീബ ജസീൽ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

