കുറ്റകൃത്യങ്ങളുടെ സ്വന്തം നാടോ?
text_fieldsവിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ ഒന്നാമതാണെന്നും ജാതിരഹിത - മതേതര സമൂഹമാണെന്നുമൊക്കെ ഊറ്റംകൊള്ളുകയും ചെയ്യുന്ന കേരളത്തില്‍ ക്രൂരകൃത്യങ്ങൾ വർധിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഭയത്തിന്റെയും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും ചെകുത്താൻമാർ ചിരിച്ചുക്കൊണ്ടിരിക്കുന്നു. സ്ത്രീപീഡനം, ബലാല്‍സംഗം, കൊലപാതകം, മോഷണം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പല രൂപങ്ങളാണ് ദിനേന നമ്മൾ കേൾക്കുന്നത്. ലഹരി ഉപയോഗമാണ് കുറ്റകൃത്യങ്ങൾ പെരുകാനുള്ള പ്രധാനകാരണം.
പി.കെ.എം. നാസർ കൊടുങ്ങല്ലൂർ
നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിൽ പോലും മയക്കുമരുന്നു കച്ചവടം വ്യാപിച്ചുകഴിഞ്ഞു. ലഹരി വ്യാപനം തടയുവാൻ ശക്തമായ ഇടപെടൽ ആവശ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുംനേരെയുള്ള അതിക്രമങ്ങൾ വർധിക്കുമ്പോൾതന്നെ സ്ത്രീകളും കുട്ടികളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ നമ്മെ പേടിപ്പെടുത്തുന്നതാണ്. ആര്‍ഭാട ജീവിതത്തോടുള്ള ആസക്തിയാണ് പലപ്പോഴും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. കുറ്റകൃത്യങ്ങള്‍ പെരുകുകയും അക്രമം അഴിഞ്ഞാടുകയും ചെയ്യുന്നതിന്റെ ഫലം അരാജകത്വമായിരിക്കും. രാഷ്ട്രീയ പാർട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും യുവനേതൃത്വങ്ങളും കുടുംബകൂട്ടായ്മകളും ഇതിനെതിരെ ക്രിയാത്മകമായി ഇടപെടണം. അകന്നു പോയി ക്കൊണ്ടിരിക്കുന്ന നന്മയും സമാധാനശീലങ്ങളും തിരിച്ചുകൊണ്ടുവരാൻ നാം ജാഗരൂകരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

