അനുശോചന യോഗവും മയ്യിത്ത് നമസ്കാരവും സംഘടിപ്പിച്ചു
text_fieldsകുഞ്ഞാലൻകുട്ടി മദനിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന
കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഉപദേശക സമിതി വൈസ് ചെയർമാൻ
കെ.ടി.പി. അബ്ദുറഹ്മാൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തിെൻറ പിതാവ് കുഞ്ഞാലൻ കുട്ടി മദനിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നമസ്കാരവും സംഘടിപ്പിച്ചു. കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷതവഹിച്ചു.
ഉപദേശകസമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, ട്രഷറർ എം.ആർ. നാസർ, വൈസ് പ്രസിഡൻറ് എൻ.കെ. ഖാലിദ് ഹാജി, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, ശരീഫ് ഒതുക്കുങ്ങൽ, കോഴിക്കോട് ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം, മലപ്പുറം ജില്ല പ്രസിഡൻറ് അബ്ദുൽ ഹമീദ് മൂടാൽ, കാസർകോട് ജില്ല ജനറൽ സെക്രട്ടറി അബ്ദു കടവത്ത്, മലപ്പുറം ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, ഹെൽപ് ഡെസ്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങര, മെഡിക്കൽ വിങ് ജനറൽ കൺവീനർ ഡോ. അബ്ദുൽ ഹമീദ് പൂളക്കൽ, പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം എന്നിവർ അനുശോചിച്ചു. വിവിധ ജില്ല- മണ്ഡലം നേതാക്കൾ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു സ്വാഗതവും സെക്രട്ടറി എൻജിനീയർ മുഷ്താഖ് നന്ദിയും പറഞ്ഞു.

