അധ്യാപകർക്ക് മത്സരം സംഘടിപ്പിച്ചു
text_fieldsജോയ് ആലുക്കാസ് എക്സ്ചേഞ്ച് പ്രതിനിധികൾക്കൊപ്പം അധ്യാപകർ
കുവൈത്ത് സിറ്റി: അധ്യാപകദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസിലെ അധ്യാപകർക്ക് ‘ഗൈഡിങ് സ്റ്റാർ ക്വിസ് കോമ്പറ്റീഷൻ’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ നൂറോളം അധ്യാപകർ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് ഡയറക്ടർ ഷേർലി ഡെന്നിസ് ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസി. ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ മത്സരത്തിന് നേതൃത്വം നൽകി.
ഷേർലി ഡെന്നിസ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിസ്മിത ഷംസുദ്ദീൻ എന്നിവർ വിധികർത്താക്കളായി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ നിധിൻ ജോർജ്, അസി. മാർക്കറ്റിങ് മാനേജർ വിനീഷ് വേലായുധൻ, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ നിസാം എന്നിവർ നേതൃത്വം നൽകി. ഭാവിയിൽ ഇത്തരം വ്യത്യസ്ത പ്രവർത്തനങ്ങൾ കുവൈത്തിലുടനീളം സംഘടിപ്പിക്കുമെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

