സാൽമിയയിൽ കെട്ടിടത്തിന് തീപിടിച്ചു
text_fieldsകുവൈത്ത് സിറ്റി: സാൽമിയയിൽ കെട്ടിടത്തിന് തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. കെട്ടിടത്തിലെ ബേസ് മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജനറൽ ഫയർഫോഴ്സിന്റെ ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു നടപടികൾ. ആർക്കും കാര്യമായ പരിക്കുകളൊന്നും ഏൽക്കാതെ വൈകാതെ തീ അണച്ചതായി അഗ്നിശമന സേന അറിയിച്ചു.
ചൂടു കൂടുന്നതോടെ രാജ്യത്ത് തീപിടിത്തക്കേസുകൾ വർധിക്കാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയിൽ വസ്തുക്കൾ പെട്ടെന്ന് കത്തിപ്പിടിക്കുന്നതും പടരുന്നതുമാണ് ഇതിനു കാരണം. അഗ്നിപ്രതിരോധ മാർഗങ്ങൾ സജ്ജീകരിക്കലും തീപിടിത്ത സാധ്യതകൾ ഒഴിവാക്കുകയുമാണ് ഇതിന് പരിഹാരം. അപകടം സംഭവിച്ചാലുടൻ അഗ്നിശമന സേനയെ വിവരം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.