കുവൈത്തിൽ 900 പേർക്ക് കൂടി കോവിഡ്; പത്തു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 264 ഇന്ത്യക്കാർ ഉൾപ്പെടെ 900 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 20,646 ആയി.
പത്തുപേർ കൂടി മരിച്ചതോടെ കോവിഡ് മരണം 148 ആയി. ശനിയാഴ്ച 232 പേർ ഉൾപ്പെടെ 5747 പേർ രോഗമുക്തി നേടി. ബാക്കി 14,569 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 192 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 268,154 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഫർവാനിയ ഗവർണറേറ്റ് 319, ഹവല്ലി ഗവർണറേറ്റ് 144, അഹ്മദി ഗവർണറേറ്റ് 301, ജഹ്റ ഗവർണറേറ്റ് 83, കാപിറ്റൽ ഗവർണറേറ്റ് 53 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 78, ഫർവാനിയ 100, മഹബൂല 68, മംഗഫ് 67, ഖൈത്താൻ 67 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
