കുവൈത്തിൽ 887 പേർക്ക്​ കോവിഡ്​; 1382 രോഗമുക്​തി

16:03 PM
02/06/2020

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 201 ഇന്ത്യക്കാർ ഉൾപ്പെടെ 887 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 1382 പേർ കൂടി രോഗമുക്​തി നേടി. ഇതോടെ രോഗമുക്​തരായവർ 14,281 ആയി. ഇതുവരെ 28,649 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 226 ആയി. ബാക്കി 14,142 പേർ ചികിത്സയിലുണ്ട്​. ഇതിൽ 187 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.  

ഫർവാനിയ ഗവർണറേറ്റിൽ 300 പേർ, അഹ്​മദി ഗവർണറേറ്റിൽ 216 പേർ, ജഹ്​റ ഗവർണറേറ്റിൽ 173 പേർ, ഹവല്ലി ഗവർണറേറ്റിൽ 117 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 81 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 76, ഫർവാനിയ 74, ഖൈത്താൻ 42, അബ്​ദലി 39, മംഗഫ്​ 38, അൽ വഹ 36 എന്നിവിടങ്ങളിലാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 

Loading...