Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഒ​രു​വ​ർ​ഷം 866 പേ​രെ നാ​ടു​ക​ട​ത്തി

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഒ​രു​വ​ർ​ഷം 866 പേ​രെ നാ​ടു​ക​ട​ത്തി
cancel

കു​വൈ​ത്ത്​ സി​റ്റി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ 2021ൽ ​കു​വൈ​ത്തി​ൽ​നി​ന്ന്​ 866 പേ​രെ നാ​ടു​ക​ട​ത്തി. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ൾ ചേ​ർ​ത്താ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 1500 ​വി​ദേ​ശി​ക​ളെ​യാ​ണ്​ നാ​ടു​ക​ട​ത്തി​യ​ത്. താ​മ​സ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ, അ​ന​ധി​കൃ​ത​മാ​യി ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ഓ​ഫി​സ്​ ന​ട​ത്തി​യ​വ​ർ, ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​വ​ർ, കോ​ട​തി നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​വ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ കേ​സു​ക​ളി​ലു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം 18,221 ​വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി. നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത വി​ധം വി​ര​ല​ട​യാ​ളം എ​ടു​ത്തി​ട്ടു​ണ്ട്. 11,177 പു​രു​ഷ​ന്മാ​രെ​യും 7044 സ്​​ത്രീ​ക​ളെ​യു​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം കു​വൈ​ത്തി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്തി​യ​ത്. നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി എ​ല്ലാ മാ​സ​വും ര​ണ്ടാ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ളെ നാ​ടു​ക​ട​ത്തു​ന്നു​ണ്ട്. പി​ടി​യി​ലാ​കു​ന്ന​വ​രെ പാ​ർ​പ്പി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന​ കാ​മ്പ​യി​ൻ ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്രം നി​റ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ക​രം ജ​യി​ലി​ൽ ആ​ളൊ​ഴി​യു​ന്ന മു​റ​ക്ക്​ ഒ​റ്റ​പ്പെ​ട്ട രീ​തി​യി​ൽ പ​രി​ശോ​ധ​ന​യാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Citydrug cases866 people deported
News Summary - 866 people were deported a year in drug cases
Next Story