Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 833 പേർക്ക്​ ...

കുവൈത്തിൽ 833 പേർക്ക്​ കൂടി കോവിഡ്​; 578 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 833 പേർക്ക്​ കൂടി കോവിഡ്​; 578 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 833 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 52,840 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​ച 578 പേർ ഉൾപ്പെടെ 42,686 പേർ രോഗമുക്​തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 382 ആയി. ബാക്കി 9772 പേരാണ്​ ചികിത്സയിലുള്ളത്​. 150 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 254, ജഹ്​റ ഗവർണറേറ്റിൽ 200, ഫർവാനിയ ഗവർണറേറ്റിൽ 173, ഹവല്ലി ഗവർണറേറ്റിൽ 136, കാപിറ്റൽ ഗവർണറേറ്റിൽ 70 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജാബിർ അൽ അലി 40, സഅദ്​ അൽ അബ്​ദുല്ല 36, സബാഹ്​ അൽ സാലിം 35, ഉയൂൻ 34, അർദിയ 32, മംഗഫ്​ 30 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. 536 കുവൈത്തികൾക്കും 297 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
TAGS:covid corona updates today 
Next Story