81.14 ശതമാനം പൂർത്തിയായി; പുതിയ വിമാനത്താവളം നിർമാണം പുരോഗമിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ പുതിയ വിമാനത്താവളം (ടെർമിനൽ-2) നിർമാണം പുരോഗമിക്കുന്നു. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് പദ്ധതിയുടെ 81.14 ശതമാനം പൂർത്തിയായതായി ഗവൺമെന്റ് പെർഫോമൻസ് മോണിറ്ററിംഗ് ഏജൻസി അറിയിച്ചു.
ഗൾഫിലെ പ്രധാന വ്യോമകേന്ദ്രമായി കുവൈത്തിനെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. യാത്രക്കാരുടെ പ്രവേശനത്തിനായി അഞ്ച് ഗേറ്റുകൾ, 30 ജെറ്റ്വേകൾ, 189 ലിഫ്റ്റുകൾ എന്നിവ ടെർമിനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 5,000 വാഹനങ്ങൾക്കുള്ള പാർക്കിങ്, ഹരിത ഇടങ്ങൾ, പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഭാവി വികസനത്തിനായി ടെർമിനൽ-2മായി ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്റർ നീളമുള്ള തുരങ്കവും നിർമ്മിക്കുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

