കുവൈത്തിൽ 804 പേർക്ക് കൂടി കോവിഡ്; മൂന്നു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 261 ഇന്ത്യക്കാർ ഉൾപ്പെടെ 804 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 17,568 ആയി. മൂന്നുപേർ കൂടി മരിച്ചതോടെ കോവിഡ് മരണം 124 ആയി.
ബുധനാഴ്ച 204 പേർ ഉൾപ്പെടെ 4885 പേർ രോഗമുക്തി നേടി. ബാക്കി 12,559 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 167 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 256,559 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഫർവാനിയ ഗവർണറേറ്റ് 339, ഹവല്ലി ഗവർണറേറ്റ് 126, അഹ്മദി ഗവർണറേറ്റ് 207, ജഹ്റ ഗവർണറേറ്റ് 86, കാപിറ്റൽ ഗവർണറേറ്റ് 46 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 66, ഫർവാനിയ 108, ഹവല്ലി 47, ഖൈത്താൻ 71 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
