അടുത്ത വർഷം 80 ആംബുലൻസുകൾ രംഗത്തിറക്കും -മന്ത്രി
text_fieldsആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി
കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ആംബുലൻസുകൾ രംഗത്തിറക്കുന്നു. പുതുതായി ഏറ്റെടുത്ത 80 ആംബുലൻസുകൾ 2024ഓടെ സേവനത്തിലുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു.
അൽ മുത്ല ഏരിയയിൽ എമർജൻസി റെസ്പോൺസ് സെന്ററിന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ആറ് ആംബുലൻസുകളുടെയും ആറ് ടെക്നീഷ്യന്മാരുടെയും സേവനം ഇവിടെ ഉണ്ടാകും. അൽ ജഹ്റ മെഡിക്കൽ ഏരിയക്കും പുതിയ ജഹ്റ ആശുപത്രിക്കും പിന്തുണയുമായി 24 മണിക്കൂറും ഇവ പ്രവർത്തിക്കും. മേഖലയിൽ നാല് പുതിയ മെഡിക്കൽ സെന്ററുകൾ ഉദ്ഘാടനം ചെയ്യുമെന്നും ഡോ. അൽ അവാദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

