കുട്ടികൾക്ക് വാഹനം നൽകേണ്ട ഒരാഴ്ചക്കിടെ പ്രായപൂർത്തിയാകാത്ത 79 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 79 പ്രായപൂർത്തിയാകാത്തവരെ ട്രാഫിക് ഉദ്യോഗസ്ഥർ പിടികൂടി. ഇവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. മാതാപിതാക്കൾ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് തടയണമെന്നും സുരക്ഷ അധികൃതർ ഉണർത്തി.
ട്രാഫിക് പട്രോളിങ്ങിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒരാഴ്ചക്കിടെ 31,395 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. 29 വാഹനങ്ങൾ പിടിച്ചെടുത്തു.കണ്ടു കിട്ടാനുള്ള 66 വാഹനങ്ങൾ പിടിച്ചെടുത്തു. ഒളിവിൽ പോയതിന് തിരയുന്ന 66 പേരെ അറസ്റ്റ് ചെയ്തു. 126 റെസിഡൻസി നിയമം ലംഘിച്ചവരെയും പരിശോധനക്കിടെ പിടികൂടി. മൂന്ന് പേരെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റിലേക്ക് കൈമാറി. 1,179 വാഹനാപകടങ്ങൾ ഈ കാലയളവിൽ വകുപ്പ് കൈകാര്യം ചെയ്തു. അപകടങ്ങളിൽ 180 പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

