Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ 745 പേർക്ക് കൂടി കോവിഡ്; 685 പേർക്ക് രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 745 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 46,940 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 685 പേർ ഉൾപ്പെടെ 37,715 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 358 ആയി. ബാക്കി 8867 പേരാണ് ചികിത്സയിലുള്ളത്. 139 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 182, ജഹ്റ ഗവർണറേറ്റിൽ 176, അഹ്മദി ഗവർണറേറ്റിൽ 169, കാപിറ്റൽ ഗവർണറേറ്റിൽ 120, ഹവല്ലി ഗവർണറേറ്റിൽ 98 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ തൈമ 41, ഫർവാനിയ 36, സബാഹ് അൽ സാലിം 30, ജലീബ് അൽ ശുയൂഖ് 27, സുലൈബിയ 27, ജാബിർ അൽ അലി 21 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
434 കുവൈത്തികൾക്കും 311 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Next Story

