37 ദിവസത്തിനിടെ 74,000 പേർ കുത്തിവെപ്പെടുത്തു
text_fieldsകുവൈത്ത് സിറ്റി: 37 ദിവസത്തിനിടെ 74,000 പേർ കുവൈത്തിൽ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു.
ഏപ്രിൽ 19 മുതൽ മേയ് 26 വരെയുള്ള കണക്കാണിത്. 17,000 പേർ രണ്ടാം ഡോസും 56,000 പേർ ബൂസ്റ്റർ ഡോസുമാണ് സ്വീകരിച്ചത്.ആകെ 8.02 ദശലക്ഷം ഡോസ് വാക്സിൻ ഇതുവരെ നൽകിക്കഴിഞ്ഞു.
3.31 ദശലക്ഷം പേർ രണ്ട് ഡോസ് സ്വീകരിച്ചു. 12.9 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു. മിശ്രിഫ് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ട് സെന്ററിലും ജലീബ് യൂത്ത് സെന്ററിലും വൈകീട്ട് മൂന്നു മുതൽ രാത്രി എട്ടുവരെയാണ് കുത്തിവെപ്പ് നൽകുക. ശൈഖ് ജാബിർ പാലത്തിലെ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ വൈകീട്ട് നാലുമുതൽ ഒമ്പത് വരെയാണ് സമയം. ഷാമിയ, സിദ്ദീഖ്, ഒമരിയ, മസായീൽ, നയീം എന്നിവിടങ്ങളിലെ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പത് വരെയാണ് സമയം.
ഇനിയും വാക്സിനേഷന് രജിസ്റ്റർ ചെയ്യാത്തവരും രജിസ്റ്റർ ചെയ്ത് കുത്തിവെപ്പ് എടുക്കാത്തവരും എത്രയും വേഗം മുന്നോട്ടുവരണമെന്ന് അധികൃതർ അഭ്യർഥിച്ചു.വാക്സിനേഷൻ രംഗത്ത് കുവൈത്ത് ഏറെ മുന്നേറിയതു കൊണ്ടാണ് കോവിഡിന്‍റെ മൂന്നാം തരംഗത്തിൽ ലോക്ക്ഡൗൺ പോലുള്ള കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സഹായകമായതെന്നാണ് വിലയിരുത്തൽ.