കുവൈത്തിൽ 740 പേർക്ക് കൂടി കോവിഡ്; 528 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 740 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 53,580 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 528 പേർ ഉൾപ്പെടെ 43,214 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 383 ആയി. ബാക്കി 9983 പേരാണ് ചികിത്സയിലുള്ളത്. 157 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 248, ജഹ്റ ഗവർണറേറ്റിൽ 165, ഫർവാനിയ ഗവർണറേറ്റിൽ 125, ഹവല്ലി ഗവർണറേറ്റിൽ 115, കാപിറ്റൽ ഗവർണറേറ്റിൽ 87 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സബാഹിയ 38, സബാഹ് അൽ സാലിം 31, ഖസർ 29, തൈമ 27, ഉയൂൻ 24, ഖുസൂർ 22 എന്നിങ്ങനെയാണ് പുതിയ കേസുകൾ. 487 കുവൈത്തികൾക്കും 253 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
