കുവൈത്തിൽ കഴിഞ്ഞ വർഷം പിടികൂടിയത് 71 ദശലക്ഷം ദീനാറിന്റെ മദ്യവും മയക്കുമരുന്നും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷം പിടികൂടിയത് 71 ദശലക്ഷം ദീനാർ വിലമതിക്കുന്ന വിവിധ മയക്കുമരുന്നുകളും മദ്യവും. ആറു ദശലക്ഷം ദീനാർ വിപണി മൂല്യമുള്ള 1750 കിലോ കഞ്ചാവ്, ആറു ദശലക്ഷം ദീനാർ മൂല്യമുള്ള 223 കിലോ കെമിക്കൽ ഡ്രഗ്സ്, ഏഴു ദശലക്ഷം ദീനാർ മൂല്യമുള്ള 190 കിലോ ഷാംബു, 3600 കുപ്പി വിദേശ മദ്യം, 48 ബാരൽ തദ്ദേശ നിർമിത മദ്യം എന്നിവയും 2021ൽ പിടികൂടി. മൂന്നു ലക്ഷം ദീനാറാണ് പിടികൂടിയ മദ്യത്തിന്റെ മൂല്യം.
മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം 3150 പേരാണ് അറസ്റ്റിലായത്. ഇവരിലെ വിദേശികളെ സ്വന്തം നാടുകളിലേക്ക് നാടുകടത്തി. ആകെ അറസ്റ്റിലായവരിൽ 1650 പേർ കുവൈത്തികളും 300 പേർ ഈജിപ്തുകാരുമാണ്. ഇന്ത്യ, സിറിയ, ലബനാൻ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.

