നാലര വർഷത്തിനിടെ 71 കുട്ടികൾക്ക് മൂലകോശം മാറ്റിവെച്ചു
text_fieldsമൂലകോശ ചികിത്സയുമായി ബന്ധപ്പെട്ട നാലാമത് സമ്മേളനം ആരോഗ്യ മന്ത്രി
ഡോ. അഹ്മദ് അൽ അവാദി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: 2020 ഒക്ടോബർ മുതൽ കുവൈത്തിൽ 71 കുട്ടികളിൽ മൂലകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. അർബുദം, മെഡിറ്ററേനിയൻ അനീമിയ, തലാസീമിയ, ലുക്കേമിയ തുടങ്ങിയ രോഗമുള്ള കുട്ടികൾക്കാണ് വിത്തുകോശം (മൂലകോശം) മാറ്റിവെച്ചത്. 2020 ഒക്ടോബറിലാണ് കുവൈത്തിൽ കുട്ടികളിൽ മൂലകോശം മാറ്റിവെക്കൽ തുടങ്ങിയത്.
മറ്റു രാജ്യങ്ങളിലെ ഇത്തരം കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിജയ നിരക്ക് കൂടുതലാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. മൂലകോശ ചികിത്സയുമായി ബന്ധപ്പെട്ട നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗബധിതമായി നശിച്ചുപോയതോ പ്രവർത്തനരഹിതമായ അവയവങ്ങളെ മൂല കോശങ്ങളുടെ സഹായത്തോടെ പുതിയ കോശങ്ങളുണ്ടാക്കി പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയാണ് മൂലകോശ ചികിത്സ. പാർക്കിൻസൺസ്, അമയിലോട്രോഫിക് ലാറ്റിറൽ സ്ലീറോസിസ്, മൾട്ടിപ്പിൾ സ്ലീറോസിസ്, പേശീനാശം എന്നിവയുടെ ചികിത്സക്ക് വിത്തുകോശങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

