Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right70,000 തെരുവ്...

70,000 തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കും

text_fields
bookmark_border
70,000 തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കും
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വൈ​ദ്യു​തി മ​ന്ത്രാ​ല​യം 70,000 തെ​രു​വു വി​ള​ക്കു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​യും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ​ഴ​യ തെ​രു​വു വി​ള​ക്കു​ക​ൾ​ക്കു​പ​ക​രം എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തെ​രു​വു​വി​ള​ക്കു​ക​ൾ​ക്കാ​യി ചെ​ല​വാ​കു​ന്ന ഊ​ർ​ജ​ത്തി​ന്റെ 70 ശ​ത​മാ​ന​മെ​ങ്കി​ലും ഇ​തി​ലൂ​ടെ ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​ര​മ്പ​രാ​ഗ​ത വി​ള​ക്കു​ക​ളേ​ക്കാ​ൾ 10 മ​ട​ങ്ങ് കൂ​ടു​ത​ൽ മോ​ടി​യു​ള്ള​തും ഊ​ർ​ജം ലാ​ഭി​ക്കു​ന്ന​തു​മാ​ണ് പു​തി​യ എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്. വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ക്കാ​ൻ മ​ന്ത്രാ​ല​യം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു. ഇ​തി​നൊ​പ്പം ബ​ദ​ൽ ഊ​ർ​ജ​സ്രോ​ത​സ്സു​ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കാ​നും ശ്ര​ദ്ധി​ക്കു​ന്നു. മു​ൻ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ മു​ന്നോ​ട്ടു​വെ​ച്ച 'വി​ഷ​ൻ 2035' പ​ദ്ധ​തി​യി​ൽ ബ​ദ​ൽ ഊ​ർ​ജ​വി​ക​സ​ന​ത്തി​ൽ പ്ര​ധാ​ന പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്. ബ​ദ​ൽ ഊ​ർ​ജ സ്രോ​ത​സ്സു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഊ​ർ​ജോ​ൽ​പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ​യും പ്ര​കൃ​തി​വാ​ത​ക​ത്തി​​ന്റെ​യും അ​ള​വ് കു​റ​ക്കാം. പു​ന​രു​പ​യോ​ഗ ഊ​ർ​ജ പ​ദ്ധ​തി​ക​ളി​ൽ 700 കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കാ​ൻ കു​വൈ​ത്ത് പ​ദ്ധ​തി​യി​ടു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദം മൂ​ലം ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് ബ​ദ​ലാ​യി ഹ​രി​ത ഊ​ർ​ജ മേ​ഖ​ല​യി​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നാ​ണ് നീ​ക്കം. രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ഊ​ർ​ജ​ത്തി​ന്റെ 15ശ​ത​മാ​നം 2030ന​കം പു​ന​രു​പ​യോ​ഗ ഊ​ർ​ജ​മാ​യി​രി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സൗ​​രോ​ർ​ജ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street lights
News Summary - 70,000 street lights will be replaced
Next Story