68.6 ശതമാനവും പ്രവാസികൾ കുവൈത്ത് ജനസംഖ്യ അഞ്ചു ദശലക്ഷത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യ 50 ലക്ഷത്തിലേക്ക്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ പുതിയ കണക്കുകൾ പ്രകാരം 2024 അവസാനത്തോടെ കുവൈത്തിലെ മൊത്തം ജനസംഖ്യ ഏകദേശം 49,87,826 ൽ എത്തി. ഇതിൽ 1,567,983 പേർ കുവൈത്ത് പൗരന്മാരും 34,19,843 പേർ പ്രവാസികളുമാണ്.
മൊത്തം ജനസംഖ്യയുടെ 68.6 ശതമാനവും പ്രവാസികളാണ്. കുവൈത്തികളിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ്. അതേസമയം, കുവൈത്തിലെ മുഴുവൻ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, പുരുഷന്മാർ 61 ശതമാനവും സ്ത്രീകൾ 39 ശതമാനവുമാണ്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയിൽനിന്നാണ്. 10,07,961 ഇന്ത്യക്കാർ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 21ശതമാനം വരും. ഈജിപ്തിൽ നിന്നുള്ളവരാണ് ഇന്ത്യ കഴിഞ്ഞാൽ പ്രവാസികളിൽ ഏറ്റവും കൂടുതൽ. കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 34 ശതമാനവും പ്രവാസി ജനസംഖ്യയുടെ 48 ശതമാനവും ഇന്ത്യക്കാരും ഈജിപ്ത് പൗരൻമാരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

