അവധിക്കാലത്ത് 68 അപകടങ്ങൾ; കടൽയാത്രയിൽ ശ്രദ്ധവേണം
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധിക്കാലത്ത് ജനറൽ ഫയർ ഫോഴ്സ് ടീമുകൾ കൈകാര്യം ചെയ്തത് 68 കടൽ അപകടങ്ങൾ. കടലിൽ പോകുന്നതിന് മുമ്പ് സമുദ്ര സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. യാത്രക്കുള്ള ബോട്ടുകൾ അറ്റകുറ്റപ്പണികൾ തീർത്ത് പൂർണ സജ്ജമാണെന്ന് ഉറപ്പാക്കണം. ലൈഫ് ജാക്കറ്റ് ധരിക്കുക, അഗ്നിശമന ഉപകരണം കരുതുക, കാലാവസ്ഥ സാഹചര്യങ്ങൾ പരിശോധിക്കുക, ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും വെള്ളവും കരുതുക എന്നിവയും ശ്രദ്ധിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമെങ്കിൽ എമർജൻസി ഫോണിൽ (112) വിളിക്കാമെന്ന് ജനറൽ ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

