കുവൈത്തിൽ 662 പേർക്ക് കോവിഡ്, 1037 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 122 ഇന്ത്യക്കാർ ഉൾപ്പെടെ 662 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 32,510 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 1037 പേർ ഉൾപ്പെടെ 21,242 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 269 ആയി. ബാക്കി 10,999 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 166 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 201 പേർ, അഹ്മദി ഗവർണറേറ്റിൽ 188 പേർ, ജഹ്റ ഗവർണറേറ്റിൽ 123 പേർ, ഹവല്ലി ഗവർണറേറ്റിൽ 98 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 52 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 49, ജലീബ് അൽ ശുയൂഖ് 39, ഹവല്ലി 33, മഹബൂല 32, ഫിൻതാസ് 21, ജാബിർ അൽ അഹ്മദ് 19 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു. കുവൈത്തികൾ 340, ഇൗജിപ്തുകാർ 46, ബംഗ്ലാദേശികൾ 36 എന്നിവരിലാണ് ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
