കുവൈത്തിൽ 630 പേർക്ക് കോവിഡ്, 920 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 630 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 33,140 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 920 പേർ ഉൾപ്പെടെ 22,162 പേർ രോഗമുക്തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 273 ആയി. ബാക്കി 10,705 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 173 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 184 പേർ, അഹ്മദി ഗവർണറേറ്റിൽ 207 പേർ, ജഹ്റ ഗവർണറേറ്റിൽ 94 പേർ, ഹവല്ലി ഗവർണറേറ്റിൽ 100 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 45 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 59, ജലീബ് അൽ ശുയൂഖ് 36, ഹവല്ലി 25, മഹബൂല 26, ജഹ്റ 25, സഅദ് അൽ അബ്ദുല്ല 26 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു. കുവൈത്തികൾ 271, ഇൗജിപ്തുകാർ 101, ബംഗ്ലാദേശികൾ 57 എന്നിവരിലാണ് ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
