കു​വൈ​ത്ത്​ അ​ഞ്ചാ​മ​ത്തെ സ​മ്പ​ന്ന രാ​ജ്യം;  ആ​ളോ​ഹ​രി ജി.​ഡി.​പി 70,000 ഡോ​ള​ർ

09:36 AM
10/07/2019
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ലോ​ക​ത്തി​ലെ അ​ഞ്ചാ​മ​ത്തെ സ​മ്പ​ന്ന രാ​ജ്യ​മെ​ന്ന്​ പു​തി​യ റി​പ്പോ​ർ​ട്ട്. ക​ള​റാ​ഡോ​ണി​​െൻറ പ​ഠ​ന റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച്​ ഗ​ൾ​ഫ്‌ രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്തി​ന്​ ര​ണ്ടാം സ്ഥാ​ന​മാ​ണു​ള്ള​ത്‌. 
കു​വൈ​ത്തി​​െൻറ ആ​ളോ​ഹ​രി വ​രു​മാ​നം 72,870 ഡോ​ള​റാ​ണ്.  
ഖ​ത്ത​ർ ആ​ണ്​ സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. 1,16,790 ഡോ​ള​ർ ആ​ളോ​ഹ​രി വ​രു​മാ​ന​മു​ണ്ട്​​ ഖ​ത്ത​റി​​ന്​. 67,750 ഡോ​ള​ർ പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​മു​ള്ള യു.​എ.​ഇ ലോ​ക​ത്ത്​ ഏ​ഴാ​മ​തും ഗ​ൾ​ഫി​ൽ മൂ​ന്നാ​മ​തും 49,620 ഡോ​ള​ർ വ​രു​മാ​ന​മു​ള്ള സൗ​ദി ലോ​ക​ത്ത്​ 14ാമ​തും 41,550 ഡോ​ള​ർ ആ​​ളോ​ഹ​രി വ​രു​മാ​ന​മു​ള്ള ബ​ഹ്​​റൈ​ൻ 23ാമ​തു​മാ​ണ്. എ​ണ്ണ വ​രു​മാ​ന​വും കു​റ​ഞ്ഞ ജ​ന​സം​ഖ്യ​യു​മാ​ണ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണം. 
Loading...
COMMENTS