കു​വൈ​ത്ത് പാ​സ്​​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച്  വി​സ​യി​ല്ലാ​തെ 91 രാ​ജ്യം സ​ന്ദ​ർ​ശി​ക്കാം

09:31 AM
10/07/2019
കു​വൈ​ത്ത് സി​റ്റി: അ​റ​ബ്ത​ല​ത്തി​ലും ജി.​സി.​സി​ത​ല​ത്തി​ലും ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളി​ൽ ര​ണ്ടാം​സ്​​ഥാ​നം കു​വൈ​ത്തി​​െൻറ​തി​ന്. ഇ​ക്കാ​ര്യ​ത്തി​ൽ ലോ​ക​ത​ല​ത്തി​ൽ കു​വൈ​ത്ത് പാ​സ്​​പോ​ർ​ട്ട്​ മൂ​ന്നു​സ്ഥാ​നം താ​ഴേ​ക്കി​റ​ങ്ങി 57ാം സ്​​ഥാ​ന​ത്തെ​ത്തി. വി​സ​യി​ല്ലാ​തെ കു​വൈ​ത്തി​ക​ൾ​ക്ക് പാ​സ്​​പോ​ർ​ട്ടു​​കൊ​ണ്ട്​ ലോ​ക​ത്തെ 91 രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ സാ​ധി​ക്കും. അ​റ​ബ്-​ജി.​സി.​സി ത​ല​ത്തി​ൽ ശ​ക്ത​മാ​യ ഒ​ന്നാ​മ​ത്തെ പാ​സ്​​പോ​ർ​ട്ട് യു.​എ.​ഇ​യു​െ​ട​താ​ണ്. യു.​എ.​ഇ പൗ​ര​ന് പാ​സ്​​പോ​ർ​ട്ടു​കൊ​ണ്ടു​മാ​ത്രം 167 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാം. ലോ​ക​ത​ല​ത്തി​ൽ യു.​എ.​ഇ​ക്ക് 20ാം സ്​​ഥാ​ന​മു​ണ്ട്. 
ലോ​ക​ത​ല​ത്തി​ൽ 60ാം റാ​ങ്കി​ലു​ള്ള ഖ​ത്ത​ർ പാ​സ്​​പോ​ർ​ട്ട്​ ഉ​പ​യോ​ഗി​ച്ച്​ 86 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ​യി​ല്ലാ​തെ പോ​വാം. 80 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ബ​ഹ്​​റൈ​ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​പ​യോ​ഗി​ച്ച്​ ക​ട​ക്കാ​ൻ സാ​ധി​ക്കും. ലോ​ക​ത​ല​ത്തി​ൽ ​ബ​ഹ്​​റൈ​നി​െൻറ സ്​​ഥാ​നം 65 ആ​ണ്. 67ാം സ്​​ഥാ​ന​ത്തു​ള്ള ഒ​മാ​ൻ പാ​സ്​​പോ​ർ​ട്ടു​കൊ​ണ്ട് 77 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യും. 
72ാം സ്ഥാ​ന​ത്തു​ള്ള സൗ​ദി പാ​സ്​​പോ​ർ​ട്ട്​ കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ 77 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ​യെ​ടു​ക്കേ​ണ്ട. 189 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ സാ​ധി​ക്കു​ന്ന സിം​ഗ​പ്പൂ​ർ പാ​സ്​​പോ​ർ​ട്ടാ​ണ് ലോ​ക​ത​ല​ത്തി​ൽ ഒ​ന്നാം​സ്​​ഥാ​ന​ത്ത്. ഫി​ൻ​ല​ൻ​ഡ്, ജ​ർ​മ​നി, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വ​യു​ടെ പാ​സ്​​പോ​ർ​ട്ടു​പ​യോ​ഗി​ച്ച്​ 187 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ​യി​ല്ലാ​തെ പോ​കാം. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഡെ​ൻ​മാ​ർ​ക്, ഇ​റ്റ​ലി, ല​ക്​​സം​ബ​ർ​ഗ്​ എ​ന്നി​വ​യു​ടെ പാ​സ്​​പോ​ർ​ട്ടു​ണ്ടെ​ങ്കി​ൽ 186 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ക്കാം. ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട്​ 79ാം റാ​ങ്കി​ൽ​നി​ന്ന്​ 86ലേ​ക്ക്​ താ​ഴ്​​ന്നു. 58 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വി​സ​യി​ല്ലാ​തെ പോ​കാ​നാ​വു​ക.
 
Loading...
COMMENTS