Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷാ-ഗതാഗത പരിശോധന: കുവൈത്തിൽ 62 വാഹനങ്ങളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തു

text_fields
bookmark_border
സുരക്ഷാ-ഗതാഗത പരിശോധന: കുവൈത്തിൽ 62 വാഹനങ്ങളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തു
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാപകമായ സുരക്ഷാ-ഗതാഗത പരിശോധന. വിവിധ ഭാഗങ്ങളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ വിപുലമായ സുരക്ഷാ-ഗതാഗത പരിശോധനയിൽ 67 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. 62 വാഹനങ്ങളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗതാഗത അച്ചടക്കം ഉറപ്പാക്കുക, റോഡുകളിലെ സുരക്ഷയും ഭദ്രതയും വർധിപ്പിക്കുക, റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന നിയമലംഘനങ്ങളും പെരുമാറ്റങ്ങളും തടയുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഓവർടേക്കിംഗ് നിയമങ്ങൾ ലംഘിക്കുക, റോഡ് അടയാളങ്ങൾ പാലിക്കാതിരിക്കുക, വേഗത പരിധി മറികടക്കുക, ടേൺ സിഗ്നലുകൾ ഉപയോഗിക്കാതിരിക്കുക, നിരോധിത മേഖലകളിൽ വാഹനം പാർക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Extensive security and traffic checks in Kuwait
Next Story