മാർ ബസേലിയോസിന്റെ 61-ാം ഓർമപ്പെരുന്നാൾ കൊണ്ടാടി
text_fieldsമാർ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ 61ാം ഓർമപ്പെരുന്നാൾ ശുശ്രൂഷകൾക്ക് കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കുന്നു
കുവൈത്ത് സിറ്റി: മലങ്കര സഭയുടെ മൂന്നാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മാർ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ 61ാം ഓർമപ്പെരുന്നാൾ കൊണ്ടാടി. പെരുന്നാളിനോടനുബന്ധിച്ച് നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനക്കും ധൂപപ്രാർഥനക്കും മലങ്കരസഭയുടെ കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്, റവ. ഫാ. ഗീവർഗീസ് ജോൺ എന്നിവർ സഹകാർമികത്വം വഹിച്ചു.

