കുവൈത്തിൽ 614 പേർക്ക്​ കൂടി കോവിഡ്​; 746 പേർക്ക്​ രോഗമുക്​തി

  • ഇനി ചികിത്സയിൽ 9759 പേർ; മൂന്നുമരണം

15:33 PM
13/07/2020

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 614 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 55,508 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. തിങ്കളാഴ്​ച 746 പേർ ഉൾപ്പെടെ 45,356 പേർ രോഗമുക്​തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 393 ആയി. ബാക്കി 9759 പേരാണ്​ ചികിത്സയിലുള്ളത്​. 148 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 171, ജഹ്​റ ഗവർണറേറ്റിൽ 145, ഫർവാനിയ ഗവർണറേറ്റിൽ 134, ഹവല്ലി ഗവർണറേറ്റിൽ 95, കാപിറ്റൽ ഗവർണറേറ്റിൽ 69 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജാബിർ അൽ അലി 26, ഉയൂൻ 26, തഹർ 26, ജലീബ്​ അൽ ശുയൂഖ്​ 25, ഫർവാനിയ 22, അൽ വഹ 22 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 378 കുവൈത്തികൾക്കും 236 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Loading...