604 പേർക്ക് കൂടി കോവിഡ്; 678 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 604 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 38,678 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 678 പേർ ഉൾപ്പെടെ 30,190 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 313 ആയി.
ബാക്കി 8175 പേരാണ് ചികിത്സയിലുള്ളത്. ഫർവാനിയ ഗവർണറേറ്റിൽ 168 പേർ, അഹ്മദി ഗവർണറേറ്റിൽ 166 പേർ, ജഹ്റ ഗവർണറേറ്റിൽ 136 പേർ, ഹവല്ലി ഗവർണറേറ്റിൽ 93 പേർ, കാപിറ്റൽ
ഗവർണറേറ്റിൽ 41 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ തൈമ 32, ജലീബ് അൽ ശുയൂഖ് 31, ഫർവാനിയ 27, സുലൈബിയ 27, ഫിർദൗസ് 25, സബാഹ് അൽ സാലിം 24 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 313 കുവൈത്തികൾക്കും 293 വിദേശികൾക്കുമാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
