അനിശ്ചിതത്വത്തിന് വിരാമം; ആറ് മൃതദേഹങ്ങൾ കുവൈത്തിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsകുവൈത്ത് സിറ്റി: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ആറ് മൃതദേഹങ്ങൾ ഖത്തർ എയർവേസിൽ നാട്ടിലേക്ക് കൊണ്ടുയി. അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിലേക്കും ഡൽഹി സ്വദേശിയുടെ മൃതദേഹം ഡൽഹിയിലേക്കുമാണ് കൊണ്ടുപോയത്.
ഏപ്രിൽ 22ന് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ച ആലപ്പുഴ ചങ്ങനാശേരി സ്വദേശി ഗോപകുമാർ ഭാസ്കരെൻറയും ഏപ്രിൽ 25ന് വെളുപ്പിന് മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം എടപ്പാൾ സ്വാദേശി പ്രകാശെൻറയും 27ന് സാൽമിയയിൽ താമസസ്ഥലത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ച ആലപ്പുഴ കായംകുളം സ്വദേശി സണ്ണി യോഹന്നാെൻറയും ഭൗതിക ശരീരം നാട്ടിലയക്കാനുള്ള കടലാസുപണികൾക്ക് നേതൃത്വം നൽകിയത് കെ.കെ.എം.എ മാഗ്നറ്റ് ആണ്.
കല കുവൈത്തിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ തീർത്ത മാവേലിക്കര സ്വദേശി വർഗീസ് ഫിലിപ്പിെൻറയും എംബസിയുടെ മേൽനോട്ടത്തിൽ ചെയ്ത കോഴിക്കോട് മണിയൂർ സ്വദേശി വിനോദിെൻറയും മൃതദേഹം ഇതോടൊപ്പം കൊച്ചിയിലേക്ക് കൊണ്ടുപോയി. ഖലീൽ അഹമ്മദിെൻറ മൃതദേഹമാണ് ഡൽഹിയിലേക്ക് കൊണ്ടുപോയത്.
കോവിഡ് കാരണമല്ലാതെ മരിച്ചവരുടെ അടക്കം മൃതദേഹങ്ങൾ കാർഗോ വിമാനത്തിൽ നാട്ടിലയക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകാതിരുന്നതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ പ്രത്യേക അംഗീകാരം വേണമെന്ന നിബന്ധനയോടെ ഇപ്പോൾ കേരളത്തിലേക്ക് വീണ്ടും മൃതദേഹം അയക്കാൻ തുടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
