വന്ദേ ഭാരത് ദൗത്യം: മൂന്നാംഘട്ടത്തിൽ കുവൈത്തിൽനിന്ന് കേരളത്തിലേക്ക്​ ആറ്​ വിമാനം

18:35 PM
24/05/2020
Air India-india news

കുവൈത്ത്​ സിറ്റി: പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തി​​െൻറ മൂന്നാംഘട്ടത്തിൽ കുവൈത്തിൽനിന്ന് ആറ്​ വിമാന സർവീസുകൾ. എല്ലാം കേരളത്തിലേക്കാണ്​.

മേയ് 28ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സർവീസ്. കുവൈത്തിൽ നിന്ന് 11.20 നു പുറപ്പെട്ട്​ ഇന്ത്യൻ സമയം ഏഴുമണിക്ക് തിരുവനന്തപുരത്തെത്തും. മേയ് 29നുള്ള കോഴിക്കോട് വിമാനം കുവൈത്തിൽനിന്ന്​ വൈകീട്ട്​ 3.40ന്​ പുറപ്പെട്ട്​ രാത്രി 11 മണിക്ക് കോഴിക്കോ​െട്ടത്തും.

മൂന്നാമത്തെ വിമാനം മേയ് 30ന്​ ഉച്ചക്ക്​ 1.30ന്​ കുവൈത്തിൽനിന്ന് പുറപ്പെട്ട് രാത്രി 8.30നു കണ്ണൂരിൽ എത്തും. ജൂൺ ഒന്നിന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം സർവീസ് രാവിലെ 11.20ന്​ പുറപ്പെട്ട വൈകീട്ട്​ ഏഴു മണിക്ക് തിരുവനന്തപുരത്തെത്തും.

ജൂൺ രണ്ടിന്​ കൊച്ചിയിലേക്ക് വിമാനമുണ്ട്​. കുവൈത്ത്​ സമയം ഉച്ചക്ക് 12 മണിക്ക് പുറപ്പെട്ട്​ രാത്രി 7.30ന്​ കൊച്ചിയിൽ എത്തും. ജൂൺ നാലിന് വൈകുന്നേരം 3.40ന്​ കുവൈത്തിൽനിന്ന്​ പുറപ്പെടുന്ന വിമാനം രാത്രി 11 മണിക്ക്​ കോഴിക്കോട്ട്​ എത്തും.

Loading...