59 വാഹനങ്ങൾ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു
text_fieldsഫർവാനിയയിൽ അലക്ഷ്യമായി നിർത്തിയിട്ട വാഹനങ്ങൾ മുനിസിപ്പൽ അധികൃതർ കൊണ്ടുപോകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ അലക്ഷ്യമായി നിർത്തിയിട്ടതും ഉപേക്ഷിച്ച നിലയിൽ കണ്ടതുമായ 59 വാഹനങ്ങൾ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. റബീഹ്, അന്തലൂസ്, ഫർവാനിയ, ഖൈത്താൻ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഫർവാനിയ മുനിസിപ്പാലിറ്റി റോഡ് ക്ലീനിങ് ആൻഡ് വർക്സ് വകുപ്പ് മേധാവി സഅദ് അൽ ഖുറൈൻജിെൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

