ഒരാഴ്ചക്കിടെ 56,332 ട്രാഫിക് നിയമലംഘനങ്ങൾ; 293 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ച രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി നടന്ന സുരക്ഷാ പരിശോധനയിൽ 293 പേർ അറസ്റ്റിലായി. 56,332 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.
നിയമലംഘകരെ പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ പരിശോധനകളാണ് നടത്തിവരുന്നത്. പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് പരിശോധന വ്യാപിപ്പിച്ചത്.
ഈ കാലയളവിൽ, ട്രാഫിക് പട്രോളിങ് 47,810 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 181 ട്രാഫിക് അപകടങ്ങളും 920 കൂട്ടിയിടി പരാതികളും റിപ്പോർട്ടു ചെയ്തു. 67 മോട്ടോർ സൈക്കിളുകൾ അടക്കം 161 വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ കുറ്റകൃത്യങ്ങളിൽ 19 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.
ആഗസ്റ്റ് 25 മുതൽ 31 വരെ മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്നുകളുടെ ഫലമായി ലഹരിവസ്തുക്കൾ കണ്ടുകെട്ടുകയും കുറ്റവാളികൾ, തിരിച്ചറിയൽ രേഖയില്ലാത്ത വ്യക്തികൾ എന്നിവരുൾപ്പെടെ 269 വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരിയുടെ പേരിൽ 15 പേരെ അറസ്റ്റ് ചെയ്തു. മദ്യം കൈവശം വെച്ച മൂന്നുപേരെ കണ്ടെത്തി. 105 വാഹനങ്ങൾ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

