Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ 559 പേർക്ക് കൂടി കോവിഡ്; 652 പേർക്ക് രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 559 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 59,763 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 652 പേർ ഉൾപ്പെടെ 50,339 പേർ രോഗമുക്തി നേടി. തിങ്കളാഴ്ച കുവൈത്തിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ കോവിഡ് മരണം 408 ആയി തുടരുകയാണ്. ബാക്കി 9016 പേരാണ് ചികിത്സയിലുള്ളത്. 138 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
337 കുവൈത്തികൾക്കും 222 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ജഹ്റ ഗവർണറേറ്റിൽ 164, ഫർവാനിയ ഗവർണറേറ്റിൽ 144, അഹ്മദി ഗവർണറേറ്റിൽ 130, ഹവല്ലി ഗവർണറേറ്റിൽ 76, കാപിറ്റൽ ഗവർണറ്റേിൽ 45 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
