കുവൈത്തിൽ 55 പേർക്ക്​ കൂടി കോവിഡ്​

15:15 PM
09/04/2020

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 37 ഇന്ത്യക്കാർ ഉൾപ്പെടെ 55 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ​രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 910 ആയി. 111 പേർ രോഗമുക്​തി നേടി. ബാക്കി 798 പേരാണ്​ ചികിത്സയിലുള്ളത്​. 22 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഒരാളാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 

36 ഇന്ത്യക്കാർ, നാല്​ കുവൈത്തികൾ, ആറ്​ ബംഗ്ലാദേശികൾ, രണ്ട്​ പാകിസ്ഥാനികൾ, ഒന്ന്​ വീതം ഇറാനി, ഇൗജിപ്​ഷ്യൻ, നേപ്പാളി എന്നിവർക്ക്​ നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽനിന്നാണ്​ കോവിഡ്​ പകർന്നത്​. രണ്ട്​ കുവൈത്തികൾ, ഒരു ഇന്ത്യക്കാരൻ, ഒരു സിറിയക്കാരൻ എന്നിവർക്ക്​ ഏതുവഴിയാണ്​ വൈറസ്​ പകർന്നതെന്ന്​ വ്യക്​തമല്ല.

Loading...
COMMENTS