Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരാഴ്ചയ്ക്കിടെ 54,844 ട്രാഫിക് നിയമലംഘനങ്ങൾ
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് 54,844 ട്രാഫിക് നിയമലംഘനങ്ങൾ. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 68 പ്രായപൂർത്തിയാകാത്തവരെ പ്രോസിക്യൂഷന് കൈമാറി.
പരിശോധനയുടെ ഭാഗമായി 111 വാഹനങ്ങൾ പിടിച്ചെടുത്തു. ഈ കാലയളവിൽ മൊത്തം 1,480 അപകടങ്ങൾ രേഖപ്പെടുത്തി. സെപ്റ്റംബർ ഏഴു മുതൽ 13 വരെയുള്ള കണക്കാണിത്. ഗതാഗത നിയമലംഘനങ്ങളും റോഡപകടങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

