കുവൈത്തിൽ 532 പേർക്ക് കൂടി കോവിഡ്; 728 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 532 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 113,269 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 728 പേർ ഉൾപ്പെടെ 105,236 പേർ രോഗമുക്തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 676 ആയി. ബാക്കി 7357 പേരാണ് ചികിത്സയിലുള്ളത്.
139 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4177 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.ആറ്, ഏഴ്, എട്ട് എന്നിങ്ങനെ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മരണം നാലായി കുറഞ്ഞതും തീവ്രപരിചരണ വിഭാഗത്തിൽ 143 പേർ ഉണ്ടായിരുന്നത് 139 ആയി കുറഞ്ഞതും നേരിയ ആശ്വാസം പകരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകളും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കൂടിവരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരിലും മരിക്കുന്നവരിലും 90 ശതമാനം സ്വദേശികളാണ്.

