527 പേർക്ക് കൂടി കോവിഡ്; 675 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 85 ഇന്ത്യക്കാർ ഉൾപ്പെടെ 527 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 36,958 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 675 പേർ ഉൾപ്പെടെ 28,206 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 303 ആയി. ബാക്കി 8449 പേരാണ് ചികിത്സയിലുള്ളത്.
ഫർവാനിയ ഗവർണറേറ്റിൽ 131 പേർ, അഹ്മദി ഗവർണറേറ്റിൽ 168 പേർ, ജഹ്റ ഗവർണറേറ്റിൽ 101 പേർ, ഹവല്ലി ഗവർണറേറ്റിൽ 89 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 38 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ മഹബൂല 29, ഫർവാനിയ 22, ഫഹാഹീൽ 21, സബാഹ് അൽ സാലിം 20, മംഗഫ് 18, സാൽമിയ 16 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കുവൈത്തികൾ 264, ഇൗജിപ്തുകാർ 38, ബംഗ്ലാദേശികൾ 32 എന്നിവർക്കാർക്ക് ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
